കോഴിക്കോട് :കോഴിക്കോടിനടുത്ത് റെയില്‍വേ പാളത്തില്‍ അട്ടിമറി ശ്രമം നടത്തിയതായി സൂചന. ഫറൂഖിനും കോഴിക്കോടിനുമിടക്ക് കുണ്ടായിത്തോട് ഭാഗത്ത് റെയില്‍വേ ലൈനിലാണ് എതോ യന്ത്രം ഉപയോഗിച്ച് 34 ദ്വാരങ്ങളുണ്ടാക്കയിതായി കണ്ടെത്തിയത്.
ഇന്ന് രാവിലെ റെയില്‍വേ കീമാന്‍മാര്‍ നടത്തുന്ന സാധാരണ പരിശോധനയിലാമ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. തൂടര്‍ന്ന പോലീസ് സഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെങ്ങിലും റെയില്‍വേ ഇതൊരു അട്ടിമറി ശ്രമമായാണ് വിലയിരുത്തുന്നത്.
ഇതേ തുടര്‍ന്ന് കോഴിക്കോട് ആര്‍പിഎഫും, നല്ലളം പോലീസും കേസെടുത്തിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.




