കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞുവരവെയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് ഓജാന്‍ പിടിയിലായത്.
ഇയാള്‍ കഴിഞ്ഞ ഒന്നരമാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞുവരികയായിരുന്നു.
ജാര്‍ഖണ്ഡില്‍ 2007 ല്‍ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഓജാന്‍.
ഇയാളെ കേരള പോലീസിന്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാള്‍ നേരത്തെ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




