Section

malabari-logo-mobile

വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമ;എന്റെ വീട്ടുകാരിയാകുന്നതിന് മുന്‍പോ എന്റെ കൂടെ താമസിക്കുന്നതിനു മുന്‍പോ റിമ അഭിനേത്രിയാണ്;ആഷിഖ് അബു

HIGHLIGHTS : Film is not about casting people from home; Ashiq Abu

എന്റെ വീട്ടുകാരിയാകുന്നതിന് മുന്‍പോ എന്റെ കൂടെ താമസിക്കുന്നതിനു മുന്‍പോ റിമ അഭിനേത്രിയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അതുകൊണ്ടാണ് റിമയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും ആഷിഖ് അബു.

ഓരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തത് വ്യക്തമായ കാരണങ്ങളോടയാണെന്നും സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും ഇവരെയെല്ലാവരെയും കാസ്റ്റ് ചെയ്യാനൊരു കാരണമുണ്ട് അല്ലാതെ ഒരു സൗജന്യത്തിന്റേയോ എളുപ്പത്തിന്റെയോ പേരില്‍ ചെയ്ത കാസ്റ്റിങ്ങല്ലെന്നും ആഷിഖ് അബു പറഞ്ഞു.

sameeksha-malabarinews

ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആഷിഖ് അബുവിനൊപ്പം റിമ കല്ലിങ്കലും ടൊവിനോ തോമസും പ്രസ്മീറ്റില്‍ സംബന്ധിച്ചു.

നീലവെളിച്ചം എന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ ,റോഷന്‍ മാത്യു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!