കോഴിക്കോട് കെ.എസ്. ആര്‍ .ടി.സി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍

കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി സര്‍ഫുദ്ധീന്‍ .ടി .വി. എന്നയാളെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്തത്.

മെയ്യ് മാസം 12 കോഴിക്കോട് കെ.എസ്ആര്‍.ടി.ബസ്സ് ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ കയറി കണ്ടക്ടര്‍ ടിക്കറ്റും പണവും സൂക്ഷിച്ച ബാഗ് കളവ് ചെയ്തതിന് നടക്കാവ് സ്റ്റേഷനില്‍ പരാതി തന്നതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. വിവിധ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മോഷണം നടത്തിയ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.

പോലീസിനെ കബളിപ്പിച്ച് ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന പ്രതി നാട്ടിലെത്തിയ കാര്യം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കിയ നടക്കാവ് ഇന്‍സ്‌പെക്ടര്‍ അവിടെവെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്ത കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

പ്രതി പലതവണ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ നിന്നും കണ്ടക്ടറുടെയും. യാത്രക്കാരുടെയും ബാഗുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍മാരായ റാം മോഹന്‍ റോയ്.എന്‍ എ.എസ്.ഐ സജീവന്‍.കെ.എ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത് , ജുനൈസ് .ടി ., ബബിത്ത് കുറി മണ്ണില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top