മെലഡികളില്‍ അലിഞ്ഞ് കോഴിക്കോട്

കോഴിക്കോട് ബീച്ചില്‍ നിറഞ്ഞ കാണികള്‍ക്ക് മെലഡി ഗാനങ്ങളുടെ സന്ധ്യ സമ്മാനിച്ച് ചെങ്ങന്നൂര്‍ ശ്രീകുമാറും മുദുല വാര്യരും. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വാരാന്ത്യത്തില്‍ കുടുംബസമേതം സംഗീതനിശ ആസ്വദിക്കാന്‍ എത്തിയ വരെ പഴയതും പുതിയതുമായ സിനിമ ഗാനങ്ങളും നാടന്‍ പാട്ടുകളും മാപ്പിളപ്പാട്ടുമെല്ലാം കോര്‍ത്തിണക്കി ഗായകര്‍ കൈയിലെടുത്തു.

മേളയില്‍ ഇന്ന്  രാത്രി ഏഴിന് നീനാ പ്രസാദ്, വൈഭവ് അരേക്കര്‍ എന്നിവരുടെ നൃത്ത പരിപാടി അരങ്ങേറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top