പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ടു

brilliant

കടലുണ്ടി: പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട യുവാവിനെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. മണ്ണൂർ വടക്കുമ്പാട് സിഎസ്ഐ റോഡ് കോന്നം കുഴി ഹൗസിൽ ദീപകിനെയാണ് മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്.

ഞായർ വൈകിട്ടാണ് സംഭവം. പതിനേഴ് കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച ശേഷം കയറുന്നതിനിടെ വഴുതി അവശനായി കിണറ്റിലകപ്പെടുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ ശിഹാബുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്ബി സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ കിണറ്റിൽ നെറ്റിറക്കിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top