പരപ്പനങ്ങാടി : ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് അവസാനിച്ചു. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്.
ഫൈനല്‍ മത്സരം മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ താരവും ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ഫൈനല്‍ മല്‍സരത്തില്‍ കൊച്ചി ടൈറ്റന്‍സ് ഡെയ്ഞ്ചര്‍ ബോയ്‌സിനെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു.
ഇത് രണ്ടാം തവണയാണ് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അരുണ്‍. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്‌സ് സെക്രട്ടറി അജീഷ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




