കോഴിക്കോട് കോടഞ്ചേരിയിലെ ബാറില്‍ നിന്നും വന്‍വ്യാജ മദ്യം ശേഖരം പിടികൂടി

കോഴിക്കോട്; കോടഞ്ചേരിയിലെ നക്ഷത്രബാറില്‍ നിന്ന് വന്‍ വ്യാജമദ്യ ശേഖരം പിടികൂടി.

കോടഞ്ചേരി ടൗണിലെ തുഷാര ബാറില്‍ നിന്നാണ് 650 കുപ്പി വ്യാജ മദ്യം എക്സൈസൈസ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴുമണിയോടെയാണ് എക്സൈസ് അസി. കമ്മീഷ്ണര്‍ സുഗുണന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. ഇവര്‍ നടത്തിയ പരിശോധനയിലാണ് എസി മുറിയില്‍ രഹസ്യമായി സൂക്ഷിച്ച വ്യാജ മദ്യം കണ്ടെത്തിയത്.

സംഭവത്തില്‍ ബാര്‍മാനേജര്‍ കോടഞ്ചേരി പൂളവള്ളി സ്വദേശി സുരേന്ദ്രനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഈ ബാറില്‍ നിന്നും കഴിഞ്ഞ ദിവസം മദ്യപിച്ച് ഒരാള്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ചികിത്സ തേടിയതായും റിപ്പോര്‍ട്ട് ഉണ്ട്.

പാലക്കാട് നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top