കോഴിക്കോട് കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു.
പനംതോട്ടം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിദ (30)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ബാലുശേരി – താമരശേരി റോഡില്‍ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്.

കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍. ടിപ്പര്‍ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Share news
error: Content is protected !!
Scroll to Top