കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്റ്റേഷന്‍ ക്യാമ്പ്

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂലൈ 29 ന് രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകള്‍ ലഭിക്കുന്നതിനായി വണ്‍ ടൈം രജിസ്ട്രേഷന്‍ ക്യാമ്പ് നടക്കും.

രജിസ്ട്രേഷന്‍ ഫീസ് 250 രൂപ. പ്രായപരിധി 40 ല്‍ കുറവ്. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍/വോട്ടേഴ്‌സ് ഐഡി/പാസ്പോര്‍ട്ട്/പാന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുതയുള്ള ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രഷന്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യുകളിലും പങ്കെടുക്കുകയും ചെയ്യാം. ഫോണ്‍: 0496-2523039.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top