Section

malabari-logo-mobile

കെ സ്മാർട്ട് വഴി ആദ്യ വിവാഹ രജിസ്ട്രേഷൻ നടത്തി കോഴിക്കോട് കോർപറേഷൻ

HIGHLIGHTS : Kozhikode Corporation conducted the first marriage registration through K Smart

കോഴിക്കോട്വിവാഹ രജിസ്ട്രേഷനായി ദമ്പതികളും സാക്ഷികളും നഗരസഭ ഓഫീസിലെത്തിയുള്ള കാത്തിരിപ്പ്ഇനി പഴങ്കഥ. കെ സ്മാർട്ട് അപ്ലിക്കേഷനിൽ ആദ്യമായി ഇകെവൈസി സംവിധാനം ഉപയോഗിച്ച് വിവാഹരജിസ്ട്രേഷൻ നടത്തി കോഴിക്കോട് കോർപറേഷൻ. ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളിക്ക് കെസമാർട്ട് സോഫ്റ്റ്‌വെയറിലൂടെ ഇനി വിവാഹ സർട്ടിഫിക്കറ്റ് നേടാം.

ഗോവിന്ദപുരം സ്വദേശിനി ശ്രീലക്ഷ്‌മിയും പൂവാട്ടുപറമ്പ സ്വദേശി വിവേകും തമ്മിലുള്ള വിവാഹമാണ് കെ സ്‌മാർട്ട്അപ്ലിക്കേഷനിൽ ആദ്യമായി കെ വൈ സി സംവിധാനം ഉപയോഗിച്ച് നടത്തിയത്. മറ്റ് രണ്ട് അപേക്ഷകളിൽജനന മരണ സർട്ടിഫിക്കറ്റുകളും കോർപറേഷൻ ആരോഗ്യ വിഭാഗം കെ സ്‌മാർട്ട് വഴി അനുവദിച്ചു. മറ്റ്സേവനങ്ങളും ഉടൻ കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

sameeksha-malabarinews

കെ സ്മ‌ാർട്ട് ആപ്ലിക്കേഷനിലേക്ക് ചുവടുമാറ്റം നടത്തുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് കോർപറേഷൻനടത്തിയത്. മുഴുവൻ സീറ്റുകളിലേക്കും ആവശ്യമായ കംപ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനമൊരുക്കി. നാനൂറിൽ പരംജീവനക്കാരുടെ വിവരങ്ങൾ ആപ്ലിക്കേഷനിൽ മാപ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട്കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്തു തീർക്കുകയായിരുന്നു ജീവനക്കാർ. പൊതുജനങ്ങൾക്ക് പുതിയസംവിധാനം പ്രയാസമുണ്ടാക്കാതിരിക്കാൻ പത്ത് ഫെസിലിറ്റേഷൻ കൗണ്ടറുകളും കോർപറേഷൻ ഒരുക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!