കോഴിക്കോട് കുഞ്ഞുള്‍പ്പെടെ നാലുപേര്‍ക്ക് തെരുവ്‌നായ ആക്രമണത്തില്‍ പരിക്ക്

കോഴിക്കോട്: പയ്യാനക്കലില്‍ മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

ഇന്ന് രാവിലെയാണ് അങ്കണവാടിയിലേക്ക് കുട്ടിയുമായി പോവുകയായിരുന്ന കുട്ടിയെയും യുവതിയെയും തെരുവ് നായ ആക്രമിച്ചത്. ഇത് കണ്ട് ഇവരെ രക്ഷപ്പെടുത്താനെത്തിയ ഒരു പുരുഷനും മറ്റൊരു സ്ത്രീക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

പരിക്കേറ്റവരെ ആദ്യം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സനല്‍കി. തുടര്‍ന്ന് കുത്തിവെപ്പ് എടുക്കാനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിക്കും കുഞ്ഞിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് തെരുവ് നായ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top