മലപ്പുറം; മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനും സബ്കളക്ടര്‍ക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലൂടെയാണ് കളക്ടര്‍ക്ക് രോഗം സ്ഥരീകരിച്ചത്.
കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.
മലപ്പുറം ജില്ലാ പൊലീസ് ചീഫ് യു അബ്ദുള്‍ കരീമിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദേഹത്തിന്റെ ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്‍ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കളക്ടര്‍ അടക്കമുള്ളവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.




