തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ്‌ഐക്ക് പുറമെ എഎസ്‌ഐ, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം പിടിയിലായ പ്രതിക്ക് കൊവിഡ് പോസറ്റീവ് ആയിരുന്നു. ഈ പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് കൊവിഡ് ഇന്ന് സ്ഥിരീകരിച്ചത്.

പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരുപതോളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top