Section

malabari-logo-mobile

പരപ്പനങ്ങാടി, താനൂര്‍,പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി,വള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും

HIGHLIGHTS : Kovid prevention activities will be intensified in Parappanangadi, Tanur, Ponnani, Tirur, Tirurangadi and Vallikunnu.

മലപ്പുറം: ജില്ലയിലെ തീരദേശ മേഖലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ യോഗം തീരുമാനിച്ചു. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍ എന്നീ നഗരസഭകളിലെയും വെട്ടം, മംഗലം, പുറത്തൂര്‍, പെരുമ്പടപ്പ്, വെളിയങ്കോട്, വള്ളിക്കുന്ന് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ തീരദേശ മേഖലകളില്‍ കോവിഡ് വ്യാപനം തടയുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് അടിയന്തര യോഗം ചേര്‍ന്നത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കടലോര ജാഗ്രത സമിതിയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മതനേതാക്കന്മാരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. തീരദേശ മേഖലകളില്‍ കോവിഡ് വ്യാപനം തടയുന്നതിനായി രോഗലക്ഷണങ്ങളുള്ളവര്‍ക്കും കടലില്‍ പോയി വരുന്നവര്‍ക്കും നിരീക്ഷണത്തിലിരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

sameeksha-malabarinews

വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്, ഡി.ഡി.പി ഇ.രാജന്‍, തിരൂര്‍ ആര്‍.ഡി.ഒ, പൊന്നാനി തഹസില്‍ദാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!