Section

malabari-logo-mobile

മലപ്പുറത്ത് 297 പേര്‍ക്ക് കൂടി കോവിഡ്: 266 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 258 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25 പേര്‍ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായ...

മലപ്പുറം :  ജില്ലയില്‍ ഇന്ന്) 297 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 258 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 25 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 266 പേരുള്‍പ്പടെ ഇതുവരെ 11,041 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.

 

32,954 പേര്‍ നിരീക്ഷണത്തില്‍

sameeksha-malabarinews

32,954 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,248 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 500 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 2,007 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,41,807 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 2,601 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ട്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ്-03, ആനക്കയം-02, അങ്ങാടിപ്പുറം-03, എ.ആര്‍ നഗര്‍-06, അരിയല്ലൂര്‍-01, ചാലിയാര്‍-01, ചേലേമ്പ്ര-02, വി.കെ പടി-02, ചെറിയമുണ്ടം-01, ചെറുകാവ്-02, ചോക്കട്-01, എടപ്പാള്‍-08, ഏടവണ്ണ-02, എടയൂര്‍-06, ഏലംകുളം-01, ഇരിമ്പിളിയം-02, കാലടി-01, കല്‍പ്പകഞ്ചേരി-02, കാവനൂര്‍-03, കീഴാറ്റൂര്‍-01, കീഴുപറമ്പ്-01, കൊണ്ടോട്ടി-01, കൂട്ടിലങ്ങാടി-04, കോട്ടക്കല്‍-12, കോഴിക്കോട്-01, കുറ്റിപ്പുറം-05, കുഴിമണ്ണ-01, മലപ്പുറം-04, മംഗലം-01, മണിയൂര്‍-01, മഞ്ചേരി-04, മങ്കട-01, മാറാക്കര-01, മൂന്നിയൂര്‍-15, മൊറയൂര്‍-01, നന്നമ്പ്ര-01, നന്നംമുക്ക്-02, നെടുവ-02, നിലമ്പൂര്‍-01, ഊര്‍ങ്ങാട്ടിരി-03, ഒതുക്കുങ്ങല്‍-08, ഒഴൂര്‍-01, പള്ളിക്കല്‍-04, പരപ്പനങ്ങാടി-37, പറപ്പൂര്‍-01, പെരിന്തല്‍മണ്ണ-10, പെരുവള്ളൂര്‍-02, പൊന്മുണ്ടം-02, പൊന്നാനി-12, പോരൂര്‍-01, പുലാമന്തോള്‍-05, പുല്‍പ്പറ്റ-03, പെരുമണ്ണൂര്‍-01, താനാളൂര്‍-02, താനൂര്‍-03, തവനൂര്‍-01, താഴേക്കോട്-02, തേഞ്ഞിപ്പലം-02, തെന്നല-04, തിരൂരങ്ങാടി-12, തൃക്കലങ്ങോട്-01, തൃപ്രങ്ങോട്-01, തുവ്വൂര്‍-01, വളാഞ്ചേരി-09, വള്ളിക്കുന്ന്-02, വട്ടംകുളം-02, വാഴയൂര്‍-07, വെളിമുക്ക്-02, വേങ്ങര-01, സ്ഥലം ലഭ്യമല്ലാത്തത്-07

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവാലി-01, അമരമ്പലം-01, മലപ്പുറം-01, അങ്ങാടിപ്പുറം-01, നെടുവ-01, മഞ്ചേരി-01, തിരൂരങ്ങാടി-01, വാഴയൂര്‍-01, പറപ്പൂര്‍-01

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ആലിപ്പറമ്പ്-02, എടവണ്ണ-02, കാടാമ്പുഴ-01, കല്‍പകഞ്ചേരി-01, കരേക്കാട്-01, കീഴുപറമ്പ്-01, കൂട്ടിലങ്ങാടി-01, കുറ്റിപ്പുറം-02, മംഗലം-01, നന്നമ്പ്ര-01, നിലമ്പൂര്‍-01, പനങ്ങാട്ടൂര്‍-01, പെരുവള്ളൂര്‍-02, പൊന്മള-01, പൊന്നാനി-02, പുന്നപ്പാല-01, താനൂര്‍-01, തെന്നല-01, തൃപ്രങ്ങോട്-01, വാഴയൂര്‍-01

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

താഴെക്കോട്-01, വേങ്ങര-01, പെരുവള്ളൂര്‍-01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

കണ്ണമംഗലം-01, തിരുന്നാവായ-01

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!