കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പരപ്പനങ്ങാടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി: ആവിയില്‍ബീച്ചിലെ പരേതനായ പിത്തപ്പെരി ഇബ്രാഹിംകുട്ടിയുടെ മകന്‍ സൈതലവി(50)യാണ് കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ഭാര്യ: മറിയംബീവി. മക്കള്‍: ഹസ്ഫിയ അഫ്സല്‍, ഫളലുറഹ്മാന്‍, സൈഫുദ്ധീന്‍. മരുമകന്‍: നൗഷാദ് കടലുണ്ടിനഗരം. സഹോദരങ്ങള്‍:ഹംസ, ചെറിയബാവ, സക്കീന, ഹഫ്സത്ത്, ഷഹര്‍ബാന്‍.

 

Share news
error: Content is protected !!
Scroll to Top