തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച നഴ്സിങ് ഓഫീസർ മരിച്ചു

തിരുവനന്തപുരം : വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറും പുത്തൻ ചന്ത സ്വദേശിയുമായ പി എസ് സരിത കോവിഡ് ബാധിച്ച് മരിച്ചു. 45 വയസ്സായിരുന്നു.

കല്ലറ സി എഫ് എൽ ഡി സി യിൽ കോവിഡ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധ .

ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ക്വാറന്റീനിലായിരുന്ന ഇവരെ ഇന്ന് പുലർച്ചെയാണ് അവശനിലയിൽ കണ്ടെത്തിയത്. അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top