സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഹണി ട്രാപ്പ്;യുവതിയുള്‍പ്പെടെ 7പേര്‍ കോട്ടക്കലില്‍ പിടിയില്‍

കോട്ടക്കല്‍: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിപണം തട്ടിയെടുക്കാന്‍ ശ്രമച്ച യുവതി ഉള്‍പ്പെടെ ഏഴുപേര്‍ പോലീസ് പിടിയിലായി.കൊണ്ടോട്ടി സ്വദേശിനി ഫസീല(40), കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക്(32), തൈവളപ്പില്‍ വീട്ടില്‍ നസറുദ്ദീന്‍(30), പാറശ്ശേരി സ്വദേശി കളത്തില്‍പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം(28), പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍(24),മാളാട്ടില്‍ വീട്ടില്‍ അബ്ദുള്‍ റഷീദ്(36)മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ഹമീദ്(30) എന്നിവരെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

യുവതി ഫോണിലൂടെ പരിചയപ്പെട്ട കൂട്ടിലങ്ങാടി സ്വദേശിയില്‍ നിന്ന് ഇവര്‍ അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. യുവതി യുവാവുമായുള്ള സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം യുവാവിനെ വിളിച്ചുവരുത്തുകയും ഇവര്‍ കാറില്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സംഘം ആവശ്യപ്പെടുകയായിരുന്നു ഇതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പ്രദീപ് കുമാര്‍, കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി ,എസ്‌ഐമാരായ വിവേക്,സുരേന്ദ്രന്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എസ് ഐ എം. ഗിരീഷ്, ദിനേശ് ,സലീം, പൂവത്തി, കെ.കെ ജസീര്‍,ആദര്‍ശ്,സുരാജ്, ശരണ്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത് .

 

Share news
error: Content is protected !!
Scroll to Top