കോട്ടയം ആര്‍പ്പൂക്കരയില്‍ രാജവെമ്പാലയെ പിടികൂടി. പത്തടിയോളം നീളമുള്ള രാജവെമ്പാലയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. തൊണ്ണംകുഴി സ്വദേശിയുടെ കാറില്‍ കയറി ഒരു മാസം മുമ്പ് കൂടിയതാണ് രാജവെമ്പാല എന്നാണ് സംശയം.
മലപ്പുറം നിലമ്പൂരില്‍ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറില്‍ കയറിയതായി സംശയമുണ്ടായിരുന്നതായി കാര്‍ ഉടമ സുജിത്ത് പറയുന്നു. സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറില്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ച്, ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്.
സംശയത്തെ തുടര്‍ന്ന് കഴിഞ്ഞാഴ്ച വാവ സുരേഷെത്തി കാര്‍ അഴിച്ചു പരിശോധിച്ചിരുന്നെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.




