നാടന്‍ പാട്ടിന്റെ പുത്തന്‍ താളത്തിലുണര്‍ന്ന് കോട്ടക്കുന്ന്

ഓണം വാരഘോഷത്തിന്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച (സെപ്റ്റംബര്‍ എട്ട് ) കോട്ടക്കുന്നില്‍ ആവേശം വിതറി അതുല്‍ നറുകരയും സംഘവും. നാടന്‍പാട്ടിന്റെ തനത് ശൈലിയെ പാശ്ചാത്യ സംഗീതത്തോടിഴ ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് അതുലിനോടൊപ്പം ചേര്‍ന്ന് പാടിത്തിമിര്‍ത്തത്.

സ്വതന്ത്രമായി ചിട്ടപ്പെടുത്തിയ ചടുലമാര്‍ന്ന ഈണങ്ങളില്‍ സിനിമാ ഗാനങ്ങളും നാടന്‍ പാട്ടുകളും അതുല്‍ മനം മറന്ന് പാടി. തനതായ ശൈലിയില്‍ അതുലും സംഘവും ആടി പാടി സദസിനെ കയ്യിലെടുത്തു.

കലാഭവന്‍ മണിയുടെ പ്രശസ്തമായ നാടന്‍ പാട്ടുകളും അതുലിന്റെ ശബ്ദത്തില്‍ മലയാള സിനിമ അനുഭവിച്ച ‘പാലാപ്പള്ളി തിരുപ്പള്ളി’യും നരിവേട്ടയിലെ ‘ആടു പൊന്‍മയിലും ‘ പാടി അലയിളക്കിയാണ് കോട്ടക്കുന്നില്‍ നിന്ന് അതുല്‍ നറുകരയും സംഘവും മടങ്ങിയത്.

ചൊവ്വാഴ്ച മ്യൂസിക് ഇവന്റ്

ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കോട്ടക്കുന്നില്‍ പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റ് അരങ്ങേറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top