
മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരമുള്ള മാനദണ്ഡങ്ങളും നിര്‍ദ്ദേങ്ങളും പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഈ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന സേവനങ്ങളും ചികിത്സാ നടപടികളും രജിസ്റ്ററുകളില്‍ കൃത്യമായി രേഖപ്പെടുത്തുകയും ഇക്കാര്യം നടത്തിപ്പുകാര്‍ ഉറപ്പുവരുത്തുകയും ചെയ്യണം.
ആശുപത്രികള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള പൊതുജനങ്ങളുടെ പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരാതിയുണ്ടായാല്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴയടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




