കോട്ടക്കലില്‍ സ്‌കൂള്‍ വളപ്പില്‍ വാഹനത്തില്‍ അഭ്യാസപ്രകടനം;തടഞ്ഞ അധ്യാപകനെ മര്‍ദ്ദിച്ചു

കോട്ടക്കല്‍: സ്‌കൂള്‍ വളപ്പില്‍ ആഡംബര കാറില്‍ അഭ്യാസപ്രകടനം നടത്തിയവരെ തടഞ്ഞ അധ്യാപകന് മര്‍ദ്ദനം. 17കാരനടക്കം നാലംഗ സംഘമാണ് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് അധ്യാപകനായ കെ. പി നാസറിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയക്ക് സ്‌കൂളില്‍ വണ്ടിയുമായി വന്ന് ഗ്രൗണ്ടിലൂടെ അതിവേഗത്തില്‍ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു മുന്‍ വിദ്യാര്‍ത്ഥിയടങ്ങിയ നാലംഗ സംഘം. പരീക്ഷ സമയമായതിനാല്‍ നാസര്‍ മാഷടക്കുള്ളവര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ അധ്യാപകനെ അസഭ്യം വിളിച്ചും ,ക്രൂരമായി മര്‍ദ്ദിച്ചും അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ തിരൂരങ്ങാടി സ്വദേശി 17 കാരന്‍,ചെമ്മാട് ഫവാസ്, കൂരിയാട് ഷിജു, തിരൂരങ്ങാടി സുഹൈല്‍ എന്നിവരെയാണ് എസ്.ഐ റിയാസ് ചാക്കീ അറസ്റ്റ ചെയ്തത്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Share news
error: Content is protected !!
Scroll to Top