Section

malabari-logo-mobile

അന്താരാഷ്ട്ര സംഗീതസമ്മേളനത്തില്‍ മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ പകരാന്‍ പരപ്പനങ്ങാടിക്കാരനായ മുഹമ്മദ് ഹസീബ് ശ്രീലങ്കയിലേക്ക്

HIGHLIGHTS : പരപ്പനങ്ങാടി: അന്താരാഷ്ട്ര സംഗീത സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ പകരാന്‍ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി എന്‍ മുഹമ്മദ് ഹസീബ് ഇന്ന് (...

പരപ്പനങ്ങാടി: അന്താരാഷ്ട്ര സംഗീത സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ പകരാന്‍ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി എന്‍ മുഹമ്മദ് ഹസീബ് ഇന്ന് (ബുധന്‍) വൈകീട്ട് ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും.’മാപ്പിളപ്പാട്ടും മലബാറും; മലബാറിന്റെ ചരിത്രം മാപ്പിളപ്പാട്ടിന്റെ നാള്‍വഴികളിലൂടെ’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനാണ് മാപ്പിളപ്പാട്ട് ഗവേഷകനും, ഗായകനുമായ മുഹമ്മദ് ഹസീബ് ശ്രീലങ്കയിലേക്ക് പോകുന്നത്. അന്താരാഷ്ട്ര സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ കീഴിലുളള അന്താരാഷ്ട്ര പരമ്പരാഗത മ്യൂസിക്കല്‍ സമ്മേളനത്തിലേക്കാണ് യുവ ഗവേഷകന് ക്ഷണം ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ 11 മുതല്‍ 14 വരെ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 12ന് ഉച്ചക്ക് ശേഷമാണ് മുഹമ്മദ് ഹസീബ് പ്രബന്ധം അവതരിപ്പിക്കുക. മംഗലാപുരം യൂനിവേഴ്‌സിറ്റിയില്‍ മാപ്പിളപ്പാട്ടില്‍ ഗവേഷണം നടത്തുന്ന മുഹമ്മദ് ഹസീബ് കേരളത്തിന് അകത്തും പുറത്തും നിരവധി വേദികളില്‍ മാപ്പിളപ്പാട്ടിലും മാപ്പിള കലകളിലും സജീവ സാന്നിദ്ധ്യമാണ്. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ആമി കാത്തലിന്റെ ഗവേഷണത്തിന് കീഴില്‍ നടത്തിയ 1937 ലെ മാപ്പിളപ്പാട്ടിന്റെ പുനര്‍ ആവിഷ്‌കരത്തിലും പങ്കെടുത്തിട്ടുണ്ട്. പി എസ് എം ഒ കോളജില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ മുഹമ്മദ് ഹസീബ് പഠന കാലങ്ങളിലും യൂനിവേഴ്‌സിറ്റി കലോല്‍സവത്തില്‍ മാപ്പിള കലകളില്‍ നിറ സാന്നിധ്യമായിരുന്നു.

sameeksha-malabarinews

മുന്‍കാലങ്ങളില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സര്‍ഗലയങ്ങളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു. തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ ചരിത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഹസീബ് നെച്ചിയില്‍ ഹംസ – ബല്‍ക്കീസ് ദമ്പതികളുടെ മകനാണ്. വൈലത്തൂര്‍ സ്വദേശിനി തസ്‌നിയാണ് ഭാര്യ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!