Section

malabari-logo-mobile

മാറാക്കരയില്‍ യുഡിഎഫ്‌ വീണ്ടും ശക്തിപ്പെടുന്നു

HIGHLIGHTS : കോട്ടക്കല്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ ഐക്യം അവതാളത്തിലായ മാറാക്കരയില്‍ യുഡിഎഫ്‌ വീണ്ടു ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മാറാക്കര മണ്ഡ...

Untitled-1 copyകോട്ടക്കല്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ ഐക്യം അവതാളത്തിലായ മാറാക്കരയില്‍ യുഡിഎഫ്‌ വീണ്ടു ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മാറാക്കര മണ്ഡലം കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷനിലാണ്‌ യുഡിഎഫ്‌ ബന്ധം അതേപടി നിലനിര്‍ത്താന്‍ തീരുമാനമായത്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ മറ്റു പാര്‍ട്ടികളെ അണിനിരത്തി കോണ്‍ഗ്രസ്‌ ജനകീയമുന്നണിയെന്ന പേരില്‍ മാറാക്കര പഞ്ചായത്ത്‌ ഭരണം നിലവില്‍ കയ്യാളുകയാണ്‌. ഇതിനു ചുക്കാന്‍ പിടിച്ച ചില കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ ദിവസം ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌ത കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. കുറ്റിപ്പുറം ബ്ലോക്‌ പഞ്ചായത്ത്‌ മുന്‍ ഉപാധ്യക്ഷന്‍ കെ പി സുരേന്ദ്രന്‍, മാറാക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി മധുസൂദനന്‍, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ വാര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്‌ സിപിഎമ്മുമായി ചേര്‍ന്നാണ്‌ കോണ്‍ഗ്രസ്‌ പ്രാദേശിക നേതൃത്വം പഞ്ചായത്ത്‌ ഭരണം പിടിച്ചെടുത്തത്‌. തുടര്‍ന്ന്‌ യുഡിഎഫ്‌ സംവിധാനത്തെ പരസ്യമായി തള്ളിപറഞ്ഞ പ്രാദേശിക നേതാക്കളെ ഡിസിസി പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയിരുന്നു.

sameeksha-malabarinews

ഡിസിസി പിരിച്ചുവിട്ട മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിന്‌ ശേഷം പുനസ്ഥാപിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
മണ്ഡലത്തിലെ യുഡിഎഫിന്റെ ഏക തലവേദനയായ മാറാക്കരയില്‍ യുഡിഎഫ്‌ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി ആബിദ്‌ തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!