Section

malabari-logo-mobile

കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്...

പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂട്ടായി ജെട്ടിലൈന്‍ അഴിമുഖം റോഡ് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

27,70,270 രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗമാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസന്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി പ്രശാന്ത്, ജില്ലാ പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഗം കെ.പി സലീന, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഹസ്പ്ര യഹിയ, പൊന്നാനി ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ടി രാജീവ് എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!