കുണ്ടോട്ടിയില്‍ കെഎസ്‌ആര്‍ടിസി ബസ്സും ടിപ്പറും കൂട്ടിയിടിച്ച്‌ 5 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyകുണ്ടാട്ടി: കെഎസ്‌ആര്‍ടിസി ബസ്സും ടിപ്പറും കൂട്ടിയിടിച്ച്‌ ബസ്സ്‌ യാത്രക്കാരായ അഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ രാവിലെ ഒമ്പത്‌ മണിയോടെ കുണ്ടോട്ടി ബൈപ്പാസിലാണ്‌ അപകടം നടന്നത്‌. എതിരെ നിന്ന്‌ പെട്ടന്ന്‌ കടന്നുവന്ന കാറിനെ കണ്ട്‌ ടിപ്പര്‍ ലോറി പെട്ടന്ന്‌ന ബ്രേക്കിട്ടതാണ്‌ അപകടത്തിന്‌ കാരണം പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി ബസ്‌ നിയന്ത്രണം വി്‌ട്ട്‌ ടിപ്പറിലിടിക്കുകയായിരുന്നു.

കോഴിക്കോടു നിന്ന്‌ പാലക്കാട്ടേക്ക്‌ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ്‌ നടത്തുന്ന ബസ്സാണ്‌ അപകടത്തില്‍ പെട്ടത്‌. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ആരുടെയും പരിക്ക്‌ ഗുരതരമല്ല.

Share news
error: Content is protected !!
Scroll to Top