കൊടിഞ്ഞി ഫൈസല്‍ വധക്കേസ്; ജില്ലമുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമവും ബഹുജന റാലിയും ചെമ്മാട് ടൗണില്‍ നടത്തി

തിരൂരങ്ങാടി:കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ജില്ലമുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമവും ബഹുജന റാലിയും ചെമ്മാട് ടൗണില്‍ നടത്തി. കൊടിഞ്ഞിഫൈസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍എസ്എസും സര്‍ക്കാരും ഒത്തു കളിക്കുക ആണെന്ന് ആരോപിച്ചായിരുന്നു ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ചെമ്മാട് ടൗണില്‍ ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്.

സംഗമം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു.

അഡ്വക്കേറ്റ് പി എം എ സലാം മുഖ്യ പ്രഭാഷണം നടത്തി. കെപിഎ മജീദ് എംഎല്‍എ. പി കെ അബ്ദു റബ്ബ് എംഎല്‍എ. പികെ നവാസ്. എം കെ ബാവ. സി എച്ച് മഹമൂദ്ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ കുഞ്ഞിമരക്കാര്‍, ബാവ വിസപ്പടി, യു എ, റസാക്ക് തുടങ്ങിയ പ്രസംഗിച്ചു, പ്രതിഷേധ സംഗമത്തിന് ഗുലാം ഹസന്‍ അലാം ഗീര്‍, ശരീഫ് വടക്കയില്‍, കു രിക്കള്‍ മുനീര്‍, നിസ്സാജ് എടപ്പറ്റ, സലാം ആതവനാട്, കെ പി ജലീല്‍, യൂസഫ് വല്ലാഞ്ചിറ, ടി പി ഹാരിസ്, അസീസ് വള്ളിക്കുന്ന്, എ പി സബാഹ്, കെ റിയാസ്, ഷാഫി കുടുക്കെ ങ്ങല്‍, അനീസ് മങ്കട, വികെ ജലീല്‍, പി എം സാലിം, സിഎ ബഷീര്‍, കള്ളിയന്‍ സവാദ്, ഷംസുദ്ദീന്‍ പുള്ളാട്ട്, ലുഖ്മാന്‍ നിലമ്പൂര്‍, അലി നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top