കൊടകര കുഴല്‍പ്പണക്കേസ്: രേഖകള്‍ ഹാജരാക്കണമെന്ന് ധര്‍മരാജനോട് അന്വേഷണ സംഘം

തൃശ്ശൂര്‍: ബിസിനസിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ധര്‍മരാജനോട് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധര്‍മരാജന്‍ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.പഴം, പച്ചക്കറി മൊത്ത വിതരണക്കാരനാണ് താനെന്നും സപ്ലൈകോയുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ധര്‍മരാജന്‍ അവകാശപ്പെട്ടിരുന്നു.

പണം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഈ അവകാശവാദം. എന്നാല്‍ ബിജെപിയുടെ പണം തന്നെയാണ് ഇതെന്നും ധര്‍മരാജന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നടത്തിയ ഇടപാടാണെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ധര്‍മരാജന്റെ അവകാശവാദം സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ബിസിനസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജനോട് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

 

Share news
error: Content is protected !!
Scroll to Top