കൊച്ചിയില്‍ നിന്നും 18 തോക്കുകള്‍ പിടികൂടി

കൊച്ചി; കൊച്ചിയില്‍ സ്വകാര്യ സെക്യൂരിറ്റി എജന്‍സി ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടി. 18 തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

എടിഎമ്മില്‍ നിന്നും പണം നിറക്കുന്ന ഏജന്‍സിയിലെ ജീവനക്കാരാണ് ഇവര്‍. ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

തിരുവനന്തപുരത്ത തോക്ക് പിടികൂടിയ സംഭവത്തിന് പിന്നാല എല്ലായിടത്തും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top