ലക്ഷ്മി അമ്മാളെ തനിച്ചാക്കി കൊച്ചനിയന്‍ യാത്രയായി

തൃശൂര്‍: ജീവിതത്തില്‍ ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി. തൃശൂരിലെ വൃദ്ധസദനത്തില്‍ വെച്ച് വിവാഹിതരായ വയോധിക ദമ്പതികളില്‍ കൊച്ചനിയന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ അന്തേവാസിയായ കൊച്ചിയന്‍ മരണപ്പെട്ടത്.

ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് കൃഷ്ണയ്യരുടെ സഹായിയായിരുന്നു കെച്ചനിയന്‍. കൃഷ്ണയ്യര്‍ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. പിന്നീട് കൊച്ചനിയനും ഇവിടം വിട്ട് പോയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വൃദ്ധ സദനത്തില്‍ കണ്ടുമുട്ടുകയായിരുന്നു.തുടര്‍ന്ന് വിവാഹിതരാകുകയുമായിരുന്നു.

2019 ഡിസംബര്‍ 28 നായിരുന്നു കൊച്ചനിയന്റെയും ലക്ഷമി അമ്മാളിന്റെയും വിവാഹം .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top