Section

malabari-logo-mobile

ഭിന്നശേഷിക്കാരുടെ മുച്ചക്ര സ്‌കൂട്ടർ: സബ്‌സിഡി തുക ബാങ്ക അക്കൗണ്ടിൽ നൽകി: മന്ത്രി ഡോ. ആർ ബിന്ദു

HIGHLIGHTS : Three-wheeled scooter for differently-abled persons: Subsidy amount paid in bank account: Minister Dr. R Bindu

സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്ന ഭിന്നശേഷിക്കാർക്ക് സ്വന്തമായി സ്‌കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിക്കാൻ സബ്‌സിഡി തുക അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് സൈഡ് വീൽ ഘടിപ്പിക്കാൻ 15,000 രൂപയുടെ സബ്സിഡി നൽകുന്നത്.

ലഭിച്ച അപേക്ഷകളിൽ മാനദണ്ഡങ്ങൾ അനുസരിച്ച് അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രഷറിയിൽ നിന്നും തുക നേരിട്ട് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞു. 33 പേർക്കാണ് ഈ സാമ്പത്തിക വർഷം സബ്‌സിഡിക്ക് അർഹത-മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!