HIGHLIGHTS : Know about vegetables that can be grown in shade
വെള്ളരി,മത്തന്‍,കുമ്പളം
ഇവയുടെ വിത്തുകള്‍ തെങ്ങിന്‍ തടത്തിലും,വാഴത്തടത്തുലും സണ്‍ഷേഡ്,മരത്തണത്തിലുമെല്ലാം തണലില്‍ വളത്തിയെടുക്കാവുന്നതാണ്.
തറയിലാണ് വളര്‍ത്തുന്നതെങ്കില്‍ വിത്ത് പാകുന്നതിന് മുന്നെ മണ്ണൊന്ന് ഇളക്കി കരിയിലയോ ചപ്പുകളോ ഇട്ട് ഒന്ന് കത്തിക്കുക. രണ്ട് ദിവസം കഴിഞ്ഞ ശേഷം മാത്രം ഈ മണ്ണും ചാരവും എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് വിത്ത് അതില്‍ നടാം. വളര്‍ന്നുവരുമ്പോള്‍ വള്ളികള്‍ നിലത്തോ,ടെറസിനു മുകളിലേക്കോ,മരത്തിനു മുകളിലേക്കോ കയറ്റിവിടാം. ദിവസവും നയ്ക്കുകയും രണ്ടാഴ്ചയിലൊരിക്കല്‍ ചെറിയ രീതിയില്‍ ജൈനവളം നല്‍കിയാല്‍ മതിയാകും നല്ല വിളവു ലഭിക്കും.
ചെറുപയര്‍, മുതിര
ചെറുപയര്‍, മുതിര എന്നിവയും തണലത്ത് വളര്‍ത്താവുന്ന പച്ചക്കറിയാണ്. മുളപ്പിച്ചോ നേരിട്ട് മണ്ണില്‍ പാകിയോ വളര്‍ത്തിയെടുക്കാവുന്നതാണ്. തെങ്ങിന്‍ തടത്തിലും വാഴത്തടത്തിലുമെല്ലാം ഇവ കൃഷി ചെയ്യാവുന്നതാണ്.
ഉരുളക്കിഴങ്ങ്
ഇന്റോറിലും പേരപ്പെറ്റിനടിയലുമെല്ലാം കൃഷി ചെയ്യാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്.
കാന്താരി മുളക്
എല്ലാതരത്തിലുള്ള കാന്താരിയും തണലില്‍കൃഷി ചെയ്യാവുന്നതാണ്.
പൈനാപ്പിള്‍
ഒരു ചിലവും ഇല്ലാതെ വലിയ പരിചരണവും ഇല്ലാതെ വളരെ എളുപ്പത്തില്‍ നമുക്ക് തണലില്‍ വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ് പൈനാപ്പിള്‍.ഒരു തൈ മാത്രം മതി.ഇതില്‍നിന്ന് ധാരാളം വിളവെടുക്കാം. ഇടയ്ക്ക് ഒന്ന് നനച്ചുകൊടുക്കുകമാത്രം മതി.