കെഎംസിസിഇസി ജില്ലാ കണ്‍വെന്‍ഷന്‍

HIGHLIGHTS : KMCCEC District Convention

കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി ) ജില്ലാ കണ്‍വെന്‍ഷന്‍ 2025 മാര്‍ച്ച് 8 ശനി പരപ്പനങ്ങാടി ആര്യാടന്‍ മുഹമ്മദ് സ്മാരക കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്നു. കണ്ടിജന്റ് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ജീവനക്കാരെ ആദരിച്ചു.

പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി അഡ്വക്കറ്റ് ജെ.പി ഗോപാലകൃഷ്ണപിള്ളയെ പ്രസിഡണ്ടായും ജനറല്‍ സെക്രട്ടറിയായി സി വി വിമല്‍കുമാര്‍, സെക്രട്ടറിയായി എം സുരേന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു.
കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ശ്രീ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി വി വിമല്‍കുമാര്‍ സ്വാഗതവും, മുഖ്യപ്രഭാഷണം സംസ്ഥാന ജനറല്‍ സെക്രട്ടറി പി എന്‍ രമേശനും നിര്‍വഹിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബി പി ഷാഹിദ, കൗണ്‍സിലര്‍മാരായ പി വി മുസ്തഫ, ജയപ്രകാശ്, എച്ച് ഹനീഫ, വി പി ഖാദര്‍, ലത്തീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ ട്രഷറര്‍ ലൈലാ ജാന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!