തിരൂരില്‍ റെയില്‍വേ പ്‌ളാറ്റ് ഫോമില്‍ കിലോക്കണക്കിന് കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

തിരൂര്‍: തിരൂര്‍ റെയില്‍വേ പ്ളാറ്റ് ഫോമില്‍ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.13 കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. തിരൂര്‍ ആര്‍ പി എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്.

ട്രെയിന്‍ വഴി വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ ആര്‍പിഎഫും എക്‌സൈസും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്.ആറ് പേക്കറ്റുകളിലായി ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയ കഞ്ചാവിന് നാല് ലക്ഷത്തോളം വില വരും.

അതെസമയം കഞ്ചാവ് ആരാണ് ഇവിടെ വെച്ചതെന്ന കാര്യം വ്യക്തമല്ല. പ്രതിക്കായി ഇരു വിഭാഗവും ശക്തമായ അന്വേഷണം ആരംഭിരിക്കുകയാണ്. പ്രതിയെ പിടികൂടുന്നതിനായി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്നും കൂടാതെ സ്ഥിരമായി ഇത്തരത്തില്‍ ലഹരി കടത്തുന്നവരെയും നിരീക്ഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top