കിക്മ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

HIGHLIGHTS : Kikma MBA Spot Admission

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ)   എം.ബി.എ.   (ഫുൾടൈം) 2025-27 ബാച്ചിലേക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ജൂൺ 27ന് രാവിലെ 10 മുതൽ കിക്മ കോളേജ് ക്യാമ്പസിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.

കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ  നടത്തുന്ന  ദ്വിവൽസര  കോഴ്‌സിൽ   ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, എസ്.സി./ എസ്.ടി/ ഫിഷറീസ്  വിഭാഗത്തിനായി സംവരണം ചെയ്തതിൽ ഒഴിവുളള സീറ്റിലേക്കും ഇതോടൊപ്പം അഡ്മിഷൻ നടത്തും.

50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദവും, പ്രവേശന പരീക്ഷ സ്‌കോറുംമാണ് അടിസ്ഥാന യോഗ്യത. കൂടുതൽവിവരങ്ങൾക്ക്: 9496366741/ 8547618290,  www.kicma.ac.in.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!