Section

malabari-logo-mobile

കിഫ്ബിക്ക് കീഴില്‍ കിഫ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

HIGHLIGHTS : Kifcon Private Limited Company under KifB

തിരുവനന്തപുരം:ഇന്ത്യയിലും വിദേശത്തുമായി ഗതാഗതം, കെട്ടിടങ്ങളും  മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്  പ്രവൃത്തികളും, നഗരവികസനം, ഊര്‍ജ്ജവും വിഭവവും, തുറമുഖങ്ങളും തീരദേശവും തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും അനുബന്ധ സാങ്കേതികരംഗത്തും കമ്പനി കണ്‍സട്ടന്‍സി നല്‍കും. ഒരു കൂട്ടം കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കുകയും സാങ്കേതികവിദ്യാ കൈമാറ്റവും കമ്പനിയുടെ ലക്ഷ്യമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള ആര്‍ക്കിടെക്ചറല്‍, സ്ട്രക്ചറല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്, പ്ലംബിങ്ങ് മേഖലകളില്‍ എഞ്ചിനീയറിംഗ് ഡിസൈന്‍ സര്‍വീസ് നല്‍കും. പ്രോജക്ട് ഡവലപ്പ്‌മെന്റ് സര്‍വീസിനാവശ്യമായ പ്രാഥമിക സാധ്യതാ പഠനങ്ങള്‍, പരിസ്ഥിതി സാമൂഹികാഘാത പഠനം, ഡി.പി.ആര്‍ പിന്തുണാ സേവനങ്ങള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനുള്ള പഠനവും സര്‍വ്വേയും നടത്തും.

sameeksha-malabarinews

ഒരു കോടി അംഗീകൃത മൂലധനമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരിക്കും കിഫ്‌കോണ്‍. തുടക്കത്തില്‍ 100 ശതമാനം ഓഹരി കിഫ്ബിയുടെതായിരിക്കും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തിന് വിധേയമായി പരമാവധി 51 ശതമാനം ഓഹരി റെപ്യൂട്ടഡ് കമ്പനികള്‍ക്ക് ഡിസ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ അനുവദിക്കും. അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലാവധിയില്‍ ഫങ്ഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!