എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസ്; മൃതദേഹം തള്ളിയ സ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ്

മലപ്പുറം: ആറുമാസം മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സുഹൃത്തുക്കളുടെ തെളിവെടുപ്പ്. ഇരുപത്തിയഞ്ചുകാരായ ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന തുടരുന്നത്. കിണര്‍ വറ്റിച്ചാണ് പരിശോധന നടത്തുന്നത്.

പഞ്ചലോഹ വിഗ്രഹം നല്‍കാമെന്നു പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും , എബിനും ചേര്‍ന്ന് ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്.
പന്താവൂര്‍ കാളച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ 2020 ജൂണ്‍ 11 നാണ് കാണാതായത്. ബിസ്‌നസ് ആവിശ്യത്തിനെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വട്ടകുളം സ്വദേശികളായ മേനോ പറമ്പില്‍ എബിന്‍ (27), അധികാരിപ്പടി ഹൗസില്‍ സുഭാഷ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Share news
error: Content is protected !!
Scroll to Top