പതിനൊന്നു കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍;പിതാവിന്റെയും മകന്റെയും മൃതദേഹം കുളത്തില്‍

തിരുവനന്തപുരം: പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും പിതാവിനെയും മറ്റൊരുമകനെയും സമീപത്തെ കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി. നാവായിക്കുളളത്താണ് സംഭവം. നൈനാംകോണം സ്വദേശി സഫീര്‍, മകന്‍ അല്‍ത്താഫ്, അന്‍ഷാദ് (7)എന്നിവരാണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ദാരുണസംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പിതാവ് മൂത്തമകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമായിസമീപത്തെ കുളത്തില്‍ ചാടിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. കുളത്തിന് സമീപത്ത് നിന്ന് പിതാവിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. സഫീറും ഭാര്യയും മാസങ്ങളായി അകന്ന് താമസിക്കുകയായിരുന്നു.

കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് ആദ്യം സഫീറിന്റെയും പിന്നീട് ഇളയമകന്റെയും മൃതദേഹം കണ്ടെത്താനായത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top