കെട്ടുങ്ങല്‍ ബീച്ച് ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി

Kettungal beach was cleaned with the participation of the people

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: നഗരസഭ പരിധിയിലെ കെട്ടുങ്ങല്‍ ബീച്ച് നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈസ് ചെയര്‍പേഴ്സന്‍ ശഹര്‍ബാന്റെ അദ്ധ്യക്ഷതയില്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ പ്രവര്‍ത്തികളുടെ ഉല്‍ഘാടനം നിര്‍വഹിച്ചു.

രോഗ്യ സ്റ്റാന്റിങ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്,കൗണ്‍സിലര്‍മാരായ ടി. ആര്‍ റസാക്ക്, ജുബൈരിയ, ഉമ്മുകുല്‍സു, ദീപ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്‍. കെ. വി, ജെ. എച്ഛ്. ഐ മാരായ ബൈജു. കെ, ജി. എസ്, ഷമീര്‍. പി. പി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •