കായിക അടിസ്ഥാന സൗകര്യ വികസനത്തിലും കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും അടുത്ത അഞ്ച് വര്‍ഷത്തിനകം കേരളം രാജ്യത്ത് നമ്പര്‍ വണ്‍ ആകുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.
മേനംകുളം ജി.വി.രാജ സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റേയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാര്‍ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരം കോടി രൂപയാണ് ചെലവഴിച്ചത്. മേനംകുളത്ത് ട്രാക്ക് ആന്റ് ഫീല്‍ഡ് തയ്യാറാക്കുന്ന നടപടികളും സ്വീകരിച്ചു. കായിക വകുപ്പ് ജി.വി രാജ സ്‌കൂള്‍ ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങളാണ് വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. കായിക പ്രതിഭകള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ നല്‍കി. ജി. സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.




