നാന്‍ കേരള വിട്ട് പോകമാട്ടെ… പഴനിസ്വാമിക്കുമുണ്ട് പറയാന്‍

ഹംസ കടവത്ത്
പരപ്പനങ്ങാടി: കേരളം വിട്ട് പോകില്ലന്ന് അതിഥി തൊഴിലാളി പഴനി സ്വാമി. മുപ്പതു വര്‍ഷമായി കേരളത്തില്‍ നിര്‍മാണ തൊഴിലാളിയായി കഴിയുന്ന അറുപതുകാരന്‍ പഴനിസ്വാമി നാട്ടിലേക്കില്ല. തമിഴ്‌നാട് സേലം സ്വദേശിയായ പഴനി സ്വാമിക് മലയാളിയുടെ സ്‌നേഹത്തിന് മുന്നില്‍ കൊറാണയുടെ ഭീതി ചെറുതാണ്. നാട്ടില്‍ നിന്ന് മകനും ഭാര്യയും നിരന്തരം വിളിക്കുന്നുണ്ടങ്കിലും കേരളത്തിലെ സുഖ വിവരങ്ങള്‍ പങ്കുവെച്ചാണ് പഴനി സ്വാമി ഫോണു വെക്കുന്നത്.

ലോക്ഡൗണിനെ എന്തിന് ഭയപെടണമെന്നാണ് പഴനി സ്വാമി ചോദിക്കുന്നത്. സമയാസമയങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും താമസ സ്ഥലത്തേക്ക് ഭക്ഷണമെത്തുന്നു .സുഖവിവരങ്ങളറിയാന്‍ ഈ അസുഖകാലത്ത് ഓഫീസര്‍മാര്‍ വരെ വരുന്നു. പിന്നെന്തിന് ഇവിടം വിട്ട് പോണം. ‘നാന്‍ പോകമാട്ടെ….’പഴനിസ്വാമി തീര്‍ത്തു പറഞ്ഞു.

ഊരിലെത്തിയാല്‍ ക്വാറിയന്റില്‍ കഴിയണം, വേലയില്ലാതെ വീട്ടില്‍ കഴിയണം, സാപ്പാട്ക്ക് എന്ത് ചെയ്യും? ബുദ്ധിയില്ലാത്ത പണിയാണ് ഈ പരക്കം പാച്ചിലെന്ന് പഴനി സ്വാമി പറയന്നു.

Share news
error: Content is protected !!
Scroll to Top