അന്യസംസ്ഥാനങ്ങളില്‍നിന്ന് മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍: നടപടിക്രമങ്ങളായി

പാസുകൾക്കായി covid19jagratha.kerala.nic.in പോർട്ടലിലൂടെ അപേക്ഷിക്കണം

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി.
മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതല്‍ covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസുകള്‍ക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷിക്കണം.

ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക്ഡൗണ്‍ കാരണം കുടുംബവുമായി അകന്നു നില്‍ക്കേണ്ടിവന്നവര്‍, ഇന്റര്‍വ്യൂ/സ്പോര്‍ട്സ്, തീര്‍ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുനഗണന ഉണ്ടായിരിക്കും.

യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളൂ എന്നതില്‍ ശ്രദ്ധിക്കണം.

Share news
error: Content is protected !!
Scroll to Top