Section

malabari-logo-mobile

പി ശ്രീരാമകൃഷ്‌ണന്‍ നിയമസഭയുടെ പുതിയ സ്‌പീക്കര്‍

HIGHLIGHTS : തിരുവനന്തപുരം: പതിനാലാം കേരളാ നിയമസഭയുടെ സ്പീക്കറായി സിപിഐഎമ്മിലെ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ശ്രീരാമകൃഷ്ണന് 92 വോ...

sreeramakrishnanതിരുവനന്തപുരം: പതിനാലാം കേരളാ നിയമസഭയുടെ സ്പീക്കറായി സിപിഐഎമ്മിലെ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ശ്രീരാമകൃഷ്ണന് 92 വോട്ടുകളും എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ വിപി സജീന്ദ്രന് 46 വോട്ടുകളും ലഭിച്ചു. വോട്ടെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ചോര്‍ന്നു.

നിലവിലെ സഭയിലെ കക്ഷിനില അനുസരിച്ച് ശ്രീരാമകൃഷ്ണന് 90 ഉം വിപി സജീന്ദ്രന് 47 ഉം വോട്ടുകളാണ് ലഭിക്കേണ്ടത്. സ്വതന്ത്രനായി വിജയിച്ചെത്തിയ പിസി ജോര്‍ജ്ജ് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അതേസമയം ബിജെപി അംഗം ഒ രാജഗോപാലിന്റെ വോട്ട് ശ്രീരാമകൃഷ്ണന് ലഭിച്ചിരിക്കാനാണ് സാധ്യത. ഇത് കൂടാതെ യുഡിഎഫില്‍ നിന്നും ഒരുവോട്ട് ശ്രീരാമകൃഷ്ണന് ലഭിച്ചിട്ടുണ്ട്. പ്രോടേം സ്പീക്കറായിരുന്ന എസ് ശര്‍മ വോട്ട് ചെയ്തില്ല.

sameeksha-malabarinews

സ്പീക്കറായി തെരഞ്ഞെടുത്ത ശ്രീരാമകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് ആനയിച്ചു. പ്രോട്ടേം സ്പീക്കര്‍ എസ് ശര്‍മ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള നിയമസഭാംഗമാണ് ശ്രീരാമകൃഷ്ണന്‍.

രാവിലെ 9 മണിക്ക് പ്രോട്ടേം സ്പീക്കര്‍ എസ് ശര്‍മ്മയാണ് വോട്ടെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!