പുതിയ പൊലീസ് മേധാവി; മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറായി; ടോമിന്‍ തച്ചങ്കരി പുറത്ത്

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. മൂന്ന് പേരാണ് പട്ടികയിലുള്ളത് . ദല്‍ഹിയില്‍ നടന്ന യു.പി.എസ്.സി. സമിതി യോഗത്തിലാണ് പട്ടിക തയ്യാറായത്.

യു.പി.എസ്.സി. ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി. എന്നിവരാണ് സമിതിയിലുള്ളത്.

സുധേഷ് കുമാര്‍, ബി. സന്ധ്യ, അനില്‍ കാന്ത് എന്നിവരാണ് അന്തിമപട്ടികയില്‍ ഉള്ളത്. ടോമിന്‍ തച്ചങ്കരി അടക്കമുള്ള ഒമ്പത് പേരുടെ പട്ടികയായിരുന്നു സംസ്ഥാനം യു.പി.എസ്.സിക്ക് അയച്ചത്.

അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി. സന്ധ്യ, അനില്‍ കാന്ത്, നിധിന്‍ അഗര്‍വാള്‍, എസ്. ആനന്ദക്യഷ്ണന്‍, കെ. പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരുടെ പട്ടികയാണ് കേരളം നല്‍കിയത്.

സീനിയോരിറ്റി അരുണ്‍ കുമാര്‍ സിന്‍ഹയ്ക്ക് ആണെങ്കിലും നിലവില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ ചുമതലയാണ് അരുണ്‍ കുമാര്‍ സിന്‍ഹ വഹിക്കുന്നത്.

നേരത്തെ സുധേഷ് കുമാറിനൊപ്പം ടോമിന്‍ തച്ചങ്കരിക്കും സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ മൂന്ന് പേരെ മാത്രം ഒടുവില്‍ പരിഗണിക്കുകയായിരുന്നു. ജൂണ്‍ 30 നാണ് നിലവിലെ ഡി.ജി.പി. ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നത്.

 

Share news
error: Content is protected !!
Scroll to Top