കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താനയെ കവരത്തി പൊലീസ് വ്യാഴാഴ്ചയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മൂന്നാംതവണയാണ് കവരത്തി പൊലീസ് ആയിഷയെ ചോദ്യംചെയ്യുന്നത്.
രണ്ടരമണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. മടങ്ങാന്‍ അനുമതി ലഭിച്ചതിനാല്‍ കോവിഡ് പരിശോധനയ്ക്കുശേഷം ശനിയാഴ്ച കൊച്ചിയിലേക്ക് തിരിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് ആയിഷ സുല്‍ത്താന ചോദ്യംചെയ്യലിനായി കവരത്തി പൊലീസില്‍ ഹാജരായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വെള്ളിയാഴ്ച അവസാന വിധി പറയും. മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ കവരത്തി പൊലീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച കോടതി അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.




