തിരൂരങ്ങാടി: കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോണ്‍ അഡ്മിനിസ്‌ട്രേഷന്‍, മീഡിയ ശില്‍പ്പശാല സമാപിച്ചു. ചെമ്മാട് സുന്നി മദ്‌റസയില്‍ നടന്ന പരിപാടിയില്‍ സര്‍ക്കിള്‍ മീഡിയ കോഡിനേറ്റര്‍മാരും സോണ്‍ കേബിനറ്റ് അംഗങ്ങളും പങ്കെടുത്തു കാലിക്കറ്റ് സര്‍വകലാശാലാ നിയുക്ത പബ്ലിക് റിലേഷന്‍ ഓഫീസര്‍ സി കെ ഷിജിത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവിക്കോയ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു.
മാധ്യമ സംസ്‌കാരം, പ്രായോഗിക പരിശീലനം എന്നിവക്ക് യഥാക്രമം ഇ മുഹമ്മദലി സഖാഫി ഹമീദ് തിരൂരങ്ങാടി എന്നിന്‍ നേതൃത്വം നല്‍കി.ടി ഉബൈദുല്ല മുസ്ലിയര്‍, സി അബ്ദുസ്സലാം സഖാഫി സംസാരിച്ചു.
മെന്‍േറഴ്‌സ് സംഗമം പി മുഹമ്മദ് ബാവ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.എം വി അബ്ദു റഹ്മാന്‍ ഹാജി, ഹംസ മുസ്ലിയാര്‍ പള്ളിപ്പടി, പി അബ്ദുര്‍റബ് ഹാജി സംസാരിച്ചു.




