തിരൂരങ്ങാടി: ഐ.എം.എ തിരൂരങ്ങാടി കമ്മറ്റി തിരൂരങ്ങാടി പ്രസ് ക്ലബ് മെബർമാർക്ക് നൽകിയ മെഡിക്കൽ കിറ്റ് ഐ.എം.എ പ്രസിഡന്റ് ഡോ.എസ്. സജീവൻ വിതരണോദ്ഘാടനം നിർവഹിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സമീർ മേലേവീട്ടിൽ അധ്യക്ഷനായി. ഐ.എം.എ സെക്രട്ടറി ഡോ.എം.കെ ശ്രീബിജു,പ്രസ് ക്ലബ്ബ് സെക്രട്ടറി മുഷ്‌താഖ് കൊടിഞ്ഞി, ശനീബ് മൂഴിക്കൽ, ഇഖ്ബാൽ പാലത്തിങ്ങൽ, സായിദ് കോഴിച്ചെന, യു.എ റസാഖ്, കെ.എം ഗഫൂർ, മുഹമ്മദ് ബാപ്പു തങ്ങൾ,മുസ്തഫ ചെറുമുക്ക്, ഹമീദ് തിരൂരങ്ങാടി സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




