കേരള ജംയ്യത്തുല്‍ഉലമ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാനം ശനിയാഴ്ച മലപ്പുറത്ത്

മലപ്പുറം: കേരള ജംയ്യത്തുല്‍ഉലമ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാനം ശനിയാഴ്ച മലപ്പുറത്ത് നടക്കും. ഇ.എം അബൂബക്കര്‍ മൗലവി ചെരയ്ക്കാപറമ്പ് ഉദ്ഘാടനം ചെയ്തു. 2016 നവംബറില്‍ കോഴിക്കോട് വെച്ച് ആരംഭിച്ച ജൂബിലി ആഘോഷങ്ങളുടെ സമാപനമാണ് മലപ്പുറത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിതായി മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

‘മതത്തെ അറിയുക സംഘര്‍ഷം വെടിയുക’ എന്നതാണ് സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം. നാലു സെക്ഷനുകളിലായാണ് സമാപന സമ്മേളനം നടക്കുക. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് അബദുള്‍ ജബ്ബാര്‍ ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Share news
error: Content is protected !!
Scroll to Top