അനധികൃത വില്‍പ്പനയ്ക്കായി കര്‍ണാടകയിലേക്ക് കടത്തുകയായിരുന്ന കേരള ലോട്ടറി ടിക്കറ്റുകള്‍ പിടികൂടി

മംഗളൂരു:അനധികൃതമായി കര്‍ണാടകയിലേക്ക് കടത്തുകയായിരുന്ന കേരള ഭാഗ്യക്കുറി ടിക്കറ്റുകള്‍ കര്‍ണാടക പോലീസ് പിടികൂടി. 72,000 രൂപ വില വരുന്ന 1220 ലോട്ടറി ടിക്കറ്റുകളുമായി കുടക് മടിക്കേരി ബാലെംബി ചാമ്പു സ്വദേശി എംഎല്‍ സിബിയാണ്(58) ആണ് പിടിയിലായത്.

കര്‍ണാടകയില്‍ നിലവില്‍ ലോട്ടറി നിരോധനമുണ്ട്. കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ എത്തിച്ച് ഇരട്ടി വില ഈടാക്കി വില്‍പന നടത്തുന്നതായി കര്‍ണാടക പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിവരികയായിരുന്നു. കേരള അതിര്‍ത്തി ഗ്രാമമായ കാസര്‍കോട് ബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകള്‍ കര്‍ണാടകത്തിലേക്ക് കടത്തിയത്.

സുള്ള്യ-മടിക്കേരി റോഡിലെ കല്ലുഗുണ്ടി ഔട്ട്‌പോസ്റ്റിനു സമീപം സുള്ള്യ പോലീസാണ് മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകള്‍ കണ്ടെത്തിയത്. കര്‍ണാടക- കുടക് അതിര്‍ത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകള്‍ കടത്തിയതെന്ന് പോലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top